കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.കെ ഗോവിന്ദൻ നായരുടെ 50 ാം ചരമ വാർഷികവും മുൻ മന്ത്രിയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി ഷൺമുഖദാസിന്റെ 9ാം ചരമവാർഷികവും 27ന് തിങ്കളാഴ്ച കോഴിക്കോട് ടൗൺഹാളിൽ വിപുലമായ പരിപാടികളോടെ ആചരിക്കും.
കൊവിഡ് കാരണം മുടങ്ങിപ്പോയ എ.സി.ഷൺമുഖദാസ് പുരസ്കാര വിതരണവും ചടങ്ങിൽ നിർവഹിക്കും. 2019, 2020, 2021 വർഷങ്ങളിലെ പുരസ്കാരങ്ങൾക്ക് ഇട്ടൂഴി ഭവദാസൻ നമ്പൂതിരി, സി.കെ നാണു, ഡോ. ബി ഇക്ബാൽ എന്നിവരാണ് അർഹരായത്. വൈകിട്ട് മൂന്ന് മണിക്ക് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പിന്നാക്കക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.