കോഴിക്കോട്: ദുരന്തങ്ങളുടെ പേരിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ എഴുതിയ ' സാലറി ചാലഞ്ചിന്റെ രാഷ്ട്രീയം പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി.മധു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, ആര്യാടൻ ഷൗക്കത്ത് , പി.എം.നിയാസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ഉദയസൂര്യൻ, എ.എം.ജാഫർ ഖാൻ, ജി.എസ്. ഉമാശങ്കർ, വി.പി.ദിനേശ്, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദുൽഫിഖിൽ, ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.