കല്ലാച്ചി : സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് തൂണേരിയിൽ സംഘടിപ്പിച്ച വനിതാ സംഗമം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ പി. വസന്തം ഉദ്ഘാടനം ചെയ്തു. ആർ. എസ് .എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റ് സാമൂഹ്യ മേഖലയിൽ അസമത്വം നിറയ്ക്കുകയാണെന്ന് അവർ പറഞ്ഞു. ഐ.വി. ലീല അദ്ധ്യക്ഷത വഹിച്ചു. സി.പി. ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ.പി. ഗവാസ്, മഹിളാസംഘം ജില്ലാ സെക്രട്ടറി റീന മുണ്ടേങ്ങാട്ട്, ജോ.സെക്രട്ടറി റീന സുരേഷ്, എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി, വി.പി ശശിധരൻ , ഷീമ വളവിൽ , സി.കെ. റീന എന്നിവർ പ്രസംഗിച്ചു.