nasamukth
nasamukth

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഒഫ് കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാരാചാരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജുകളിൽ 24 ന് 'ലഹരിക്കെതിരെ ഒരു വോട്ടെടുപ്പ്' സംഘടിപ്പിക്കുന്നു. പദാർത്ഥങ്ങൾ കൂടാതെ ജീവിതം തന്നെ ലഹരിയാക്കൂ എന്ന ആശയത്തിൽ ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി ക്യാമ്പസുകളിൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. ജില്ലയിലെ വർദ്ധിക്കുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന ലഹരി അവബോധ പരിപാടിയായ 'പുതുലഹരിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക്: 9847764000.