ldyf
യു​വ​ജ​ന​ങ്ങ​ളെ​ ​വ​ഞ്ചി​ക്കു​ന്ന​ ​അ​ഗ്നി​പ​ഥ് ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​ൽ.​ഡി.​വൈ.​എ​ഫ് ​ന​ട​ത്തി​യ​ ​ആ​ദാ​യ​ ​നി​കു​തി​ ​ഓ​ഫീ​സ് ​മാ​ർ​ച്ച്.

കോഴിക്കോട്: സേനയെ ആർ.എസ്.എസ് ശാഖയാക്കി മാറ്റാനാണ് അഗ്നിപഥ് കൊണ്ടുവരുന്നതെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ. അഗ്നിപഥിനെതിരെ ആദായ നികുതി ഓഫീസിലേക്ക് ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം യുവാക്കൾക്ക് തൊഴിലെന്ന പേരിൽ തുടങ്ങിയ പദ്ധതി രാജ്യത്തെ ഒരു ലക്ഷം യുവാക്കളെ വഴിയാധാരമാക്കാനാണ്. യുവാക്കളെ ആർ.എസ്.എസിലേക്ക് റിക്രൂട്ട് ചെയ്യാനായി വിഭാവനം ചെയ്ത പദ്ധതിയെ ജീവൻ കൊടുത്തും തടയുമെന്ന് ഷാജർ പറഞ്ഞു. മാർച്ച് ആദായ നികുതി ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മൊടപ്പിലാവിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, യൂസഫ് പുതുപ്പാടി , സി.കെ.ഷമീം, അരുൺ തോമസ് , പി.രഞ്ജിത്ത് , അഷറഫ് പുതുമ, എൽ.ജി.ലിജീഷ് എന്നിവർ പ്രസംഗിച്ചു.