corp
corp

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കൂടുതൽ വാർഡുകളിലും നടന്നിട്ടുണ്ടെന്ന് സൂചന. 12 വാർഡുകളിലുള്ള കെട്ടിടങ്ങൾക്ക് കൂടി അനധികൃതമായി നമ്പർ നൽകിയിട്ടുണ്ടെന്നാണ് വിവരം. പ്രാഥമിക പരിശോധനയിൽ മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്കൽ, തിരുത്തിയാട് എന്നീ വാർഡുകളിലെ അനധികൃതമായി നിർമിച്ച ആറ് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയെന്നായിരുന്നു കോർപ്പറേഷൻ കണ്ടെത്തിയത്.
പുതിയങ്ങാടി, തോപ്പയിൽ, വെള്ളിമാട്കുന്ന്, മൂഴിക്കൽ, മീഞ്ചന്ത, വേങ്ങേരി,, കരുവിശ്ശേരി, പാളയം, പന്നിയങ്കര, ചെലവൂർ, ചാലപ്പുറം, കുടിൽതോട് തുടങ്ങിയ വാർഡുകളിലെ കെട്ടിടങ്ങൾക്കാണ് നമ്പർ ലഭിച്ചെന്ന സൂചനയെ തുടർന്ന് പരിശോധന കർശനമാക്കാനാണ് കോർപ്പറേഷന്റെ ശ്രമം. പൊലീസും ഇക്കാര്യം പരിശോധിക്കും. ഡിജിറ്റൽ സിഗ്നേച്ചർ ചെയ്ത ഒരു കമ്പ്യൂട്ടറാണ് കണ്ടെത്തിയത്. മറ്റ് സിസ്റ്റങ്ങളിലും പരിശോധന നടത്തും.

അന്വേഷണസംഘം നാല് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിരമിച്ച റവന്യു ഓഫീസർ ഉൾപ്പടെയുള്ളവരുടെ മൊഴിയാണ് ഫറോക്ക് അസി. കമ്മിഷണർ എം.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എടുത്തത്. സൈബർ സെൽ ഉദ്യോഗസ്ഥരുൾപ്പെടെ അന്വേഷണ സംഘത്തിലുണ്ട്.

സൂക്ഷ്മപരിശോധന നടത്തും

രണ്ടു വർഷത്തിനുള്ളിൽ കെട്ടിട നമ്പർ നൽകിയ ഓരോ ഫയലും സൂക്ഷ്മമായി പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. ലോഗിൻ വിവരങ്ങളുടെ ഉത്തരവാദിത്വം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് തന്നെയാണെന്നും സെക്രട്ടറി വ്യക്തമാക്കി. പാസ് വേഡ് ഇടയ്ക്കിടെ മാറ്റണമെന്ന് എല്ലാ ജീവനക്കാരെയും അറിയിച്ചിരുന്നു. സൈബർ തട്ടിപ്പുകളെക്കുറിച്ച് ക്ലാസുകളുൾപ്പടെ നൽകിയതുമാണ്. പൊലീസ് സമഗ്രമായി അന്വേഷിക്കുമെന്നാണ് കരുതുന്നത്. കോർപ്പറേഷൻ പ്രത്യേകം സൈബർ വിദഗ്ദ്ധനെക്കൊണ്ട് അന്വേഷിക്കില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് പൊലീസിന് നൽകിയ പരാതിയിലുണ്ട്. തട്ടിപ്പിന്റെ വഴി അടയ്ക്കുകയാണ് കോർപ്പറേഷന്റെ ആവശ്യം.

എന്തുകൊണ്ട് യൂണിയൻ നേതാക്കൾ ?

യൂണിയൻ നേതാക്കളുടെ ലോഗിൻ വിവരങ്ങൾ ചോർത്തി നടത്തിയ തട്ടിപ്പ് നടത്താൻ ഓഫീസിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന പരിശോധന നടക്കുന്നുണ്ട്. പിടിക്കപ്പെടാൻ സാദ്ധ്യത കുറവാണെന്ന് കരുതിയാണ് നേതാക്കളുടെ ലോഗിൻ തന്നെ ഉപയോഗിച്ചതെന്നാണ് വിലയിരുത്തൽ.

സസ്പെൻഷനിലായ മൂന്നുപേരും ഭരണപക്ഷ അനുകൂല കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) അംഗങ്ങളാണ്. ഒരാൾ ജില്ലാ പ്രസിഡന്റുമാണ്. യു.ഡി.എഫ് അനുകൂല കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എഫ്.എ) സംസ്ഥാന നേതാവാണ് നാലാമത്തെയാൾ.

ആറ് കെട്ടിടങ്ങൾക്കെതിരെ നടപടി

അനധികൃതമായി നമ്പർ ലഭിച്ച ആറ് കെട്ടിടങ്ങൾക്കെതിരെ കോർപ്പറേഷൻ നടപടി സ്വീകരിക്കും. നോട്ടീസ് നൽകി പൊളിച്ച്‌ മാറ്റുന്നതsക്കമുള്ള കർശന നടപടിയ്ക്കാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്.

സമഗ്രമായ ആഭ്യന്തര അന്വേഷണം

അഡീഷണൽ സെക്രട്ടറി കെ.മനോഹറിന്റെ നേതൃത്വത്തിൽ സമഗ്രമായ ആഭ്യന്തര അന്വേഷണം നടക്കും. അഞ്ചു ദിവസമാണ് അന്വേഷണ കാലഘട്ടം. ഡെപ്യൂട്ടി സെക്രട്ടറി രേണുക, എക്സിക്യുട്ടീവ് എൻനീയർ ബിജോയ് എന്നിവരടങ്ങിയതാണ് അഭ്യന്തര അന്വേഷണസംഘം.

കെ​ട്ടി​ട​ന​മ്പ​ർ​ ​ത​ട്ടി​പ്പി​ൽ​ ​ജു​ഡീ​ഷ്യൽ
അ​ന്വേ​ഷ​ണം​ ​വേ​ണം​:​ ​യു.​ഡി.​എ​ഫ്

@​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​നി​ൽ​പ്പ് ​സ​മ​രം​ ​ന​ട​ത്തി

കോ​ഴി​ക്കോ​ട്:​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ത​ട്ടി​പ്പി​ൽ​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണ​വും​ ​സൈ​ബ​ർ​ ​സെ​ൽ​ ​അ​ന്വേ​ഷ​ണ​വും​ ​വേ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​കെ.​സി.​ശോ​ഭി​ത​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ത​ട്ടി​പ്പ് ​പു​റ​ത്താ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റി​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ട​ണം.​ ​ഏ​ഴ് ​മാ​സം​ ​മു​മ്പേ​ ​ല​ഭി​ച്ച​ ​പ​രാ​തി​യി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ന​ട​പ​ടി​ ​സം​ശ​യാ​സ്പ​ദ​മാ​ണ്.​ ​നാ​ല് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മാ​ത്ര​മ​ല്ല​ ​വ​ലി​യ​ ​മാ​ഫി​യ​ ​ത​ന്നെ​ ​ഇ​തി​ന് ​പി​ന്നി​ലു​ണ്ട്.​ ​കൃ​ത്യ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.​ ​സെ​ക്ര​ട്ട​റി​ ​ആ​രെ​യാ​ണ് ​ഭ​യ​പ്പെ​ടു​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​നി​ൽ​പ്പ് ​സ​മ​രം​ ​യു.​ഡി.​എ​ഫ് ​ജി​ല്ല​ ​ക​ൺ​വീ​ന​ർ​ ​എം.​എ.​റ​സാ​ഖ് ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ​സാ​ങ്കേ​തി​ക​ത്വ​ത്തി​ന്റെ​ ​പേ​രി​ൽ​ ​നീ​തി​ ​നി​ഷേ​ധി​ക്കു​ന്ന​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ​അ​ന​ധി​കൃ​ത​മാ​യി​ ​ന​മ്പ​ർ​ ​ന​ൽ​കി​യ​ ​ന​ടപ
ടി​യി​ൽ​ ​കു​റ്റ​ക്കാ​രെ​ ​ക​ണ്ടെ​ത്തി​ ​ശി​ക്ഷി​ക്ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​കെ.​മൊ​യ്തീ​ൻ​കോ​യ,​ ​എ​സ്.​കെ.​അ​ബൂ​ബ​ക്ക​ർ,​ ​കെ.​പി.​രാ​ജേ​ഷ്കു​മാ​ർ,​ ​കെ.​നി​ർ​മ്മ​ല,​ ​അ​യി​ഷാ​ബി​ ​പാ​ണ്ടി​ക​ശാ​ല,​ ​സൗ​ഫി​യ​ ​അ​നീ​ഷ്,​ ​എം.​ ​മ​നോ​ഹ​ര​ൻ,​ ​എം.​സി​ ​സു​ധാ​മ​ണി,​ ​ഓ​മ​ന​ ​മ​ധു,​ ​ക​വി​ത​ ​അ​രു​ൺ,​ ​കെ.​ ​റം​ല​ത്ത്,​ ​മു​ഹ​മ്മ​ദ് ​സ​ജീ​ർ,​ ​വി.​ ​മു​ഹ​മ്മ​ദ് ​റ​ഫീ​ഖ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

കൂ​ട്ട​ ​അ​വ​ധി​യെ​ടു​ത്ത് ​ജീ​വ​ന​ക്കാർ

കോ​ഴി​ക്കോ​ട്:​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജീ​വ​ന​ക്കാ​ർ​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​വ​രെ​ ​കൂ​ട്ട​ ​അ​വ​ധി​യെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​സ​മ​ര​സ​മ​തി​ ​യോ​ഗം​ ​ചേ​ർ​ന്നു.​ 350​ഓ​ളം​ ​പേ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​സ​സ്പെ​ൻ​ഷ​ൻ​ ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​മെ​ന്ന് ​ജീ​വ​ന​ക്കാ​ർ​ ​വ്യ​ക്താ​ക്കി.​ ​കെ.​എം.​സി.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി.​ ​മ​ഹേ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​എം.​സി.​എ​സ്.​എ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​സു​രേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി.​പി.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​എ​ൻ.​പി.​ ​മു​സ്ത​ഫ,​ ​ശ​ര​ത്കു​മാ​ർ,​ ​ര​ജി​ത്കു​മാ​ർ,​ ​സു​ബൈ​ദ,​ ​എ​ൻ.​ ​സ​ഷി​ത,​ ​ടി.​കെ.​ ​ജി​നേ​ഷ്,​ ​ടി.​ ​ര​മേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​അ​തേ​സ​മ​യം​ ​അ​വ​ധി​ ​അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് ​സെ​ക്ര​ട്ട​റി.​ ​കെ.​യു.​ ​ബി​നി​ ​അ​റി​യി​ച്ചു.