കൽപ്പറ്റ: സാമൂഹ്യ ജീവിതത്തിൽ ഒരുമ നിലനിർത്താനും സ്പർധയും സംഘർഷങ്ങളും ഇല്ലാതാക്കാൻ ഐക്യപ്പെടണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.
മതേതര കൂട്ടായ്മകൾ അനിവാര്യമായ ഘട്ടത്തിലാണ് നാമിന്ന് ഉള്ളതെന്നും തങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല സൗഹൃദ സംഗമത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖർ പങ്കെടുത്തു.
ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽഎ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ.കരീം സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
ഡോ.ജോസഫ് മാർ തോമസ് (മലങ്കര ഓർത്തഡോക്സ് രൂപത സുൽത്താൻ ബത്തേരി), എ.വിജയൻ ഗുരുക്കൾ (അമൃതാനന്ദമഠം), കെ.ടി.ഹംസ മുസ്ലിയാർ (സമസ്ത കേന്ദ്ര മുശാവറ അംഗം), വി.മൂസ കോയ മുസ്ലിയാർ (സമസ്ത കേന്ദ്ര മുശാവറ അംഗം), സ്വാമി ചന്ദ്രദീപ്ത (ശാന്തിഗിരി ആശ്രമം), ഡോ.ജമാലുദ്ധീൻ ഫാറൂഖി (കെ.എൻ.എം.മർക്കസുദ്ദഅ്വ), ഫാദർ മാത്യു ചെറിയപ്പുറം (മാനന്തവാടി രൂപത), ഫാദർ ടി.എം.കുര്യാക്കോസ് (സുറിയാനി സഭ), ഷീലാ ബഹൻജി (ബ്രഹ്മകുമാരി ആശ്രമാധിപതി), അഡ്വ.പി.ചാത്തുക്കുട്ടി, എസ്.മുഹമ്മദ് ദാരിമി (സെക്രട്ടറി,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), കെ.എസ്.മുഹമ്മദ് സഖാഫി (കേരള മുസ്ലിം ജമാഅത്ത്), ഡോ.ടി.പി.വി.ചന്ദ്രൻ(ഐ.എം.എ), എൻ.ഡി.അപ്പച്ചൻ (ഡി.സി.സി പ്രസിഡന്റ്), എ.പി.നാരായണൻ നായർ (എൻ.എസ്.എസ്), എം.മോഹനൻ (എസ്.എൻ.ഡി.പി), യു.പോക്കർഫാറൂഖി (കെ.എൻ.എം), അഡ്വ.പി.കെ.ദിനേഷ്‌കുമാർ (ബാർ അസോസിയേഷൻ), പയന്തോത്ത് മൂസ ഹാജി (സി.എച്ച്.സെന്റർ), അഡ്വ.കെ.മൊയ്തു (പ്രസിഡന്റ് എം.എസ്.എസ്), എം.മുഹമ്മദ് (എം.ഇ.എസ്), കെ.കെ.വാസുദേവൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), റാഷിദ് ഗസ്സാലി (സിന്റിക്കേറ്റ് മെമ്പർ ഭാരതിയാർ സർവ്വകലാശാല), ചെറുവയൽ രാമൻ, ഷമീർ സാദിഖ് (ജമാഅത്തെ ഇസ്ലാമി), അഡ്വ.എം.സി.എ.ജമാൽ (സിജി), പി.പി.അബ്ദുൽ ഖാദർ (ഡബ്ല്യു.എം.ഒ.വയനാട്), അഡ്വ.ടി.എം.റഷീദ്(റെയിൽവെ ആക്ഷൻ കമ്മിറ്റി) എന്നിവർ പങ്കെടുത്തു.