 
കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ശാഖാ തലത്തിൽ 26 മുതൽ ലഹര വിരുദ്ധ കാമ്പയിൻ 'നാട്ടുമുറ്റം' സംഘടിപ്പിക്കും. ലഹരിയുടെ വേരറുക്കാം എന്ന പ്രമേയത്തിൽ ജൂലായ് മൂന്ന് വരെയാണ് കാമ്പയിൻ നടത്തുകയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. മുൻ ഡി.ജി.പിയും എക്‌സൈസ് കമ്മിഷണറുമായിരുന്ന ഋഷിരാജ് സിംഗ് സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. 25ന് വൈകീട്ട് 3.30ന് കൂട്ടിലങ്ങാടി ശാഖയിൽ നടക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ ഡി.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും.