news

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ ഇരിങ്ങണ്ണൂരിലെ കിഴക്കെ കുണ്ടാഞ്ചേരി കെ.കെ.സജീവൻ (64) നിര്യാതനായി. പരേതരായ പയേരി നാണു മാസ്റ്റരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: സോണിയ. മക്കൾ: അനിരുദ്ധ് , അഭിഷേക്. മരുമകൾ : ശരണ്യ. സഹോദരങ്ങൾ : സുധീപൻ , ലീന വട്ടോളി, പരേതയായ ബീന. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.