താമരശ്ശേരി: ഭീകരർക്കും ഗുണ്ടകൾക്കും വേണ്ടി സുപ്രീംകോടതിയിൽ വാദിക്കാൻ പണം ചെലവഴിക്കുന്ന സർക്കാർ മലയോര കർഷകരെ കുടിയിറക്കുന്ന ബഫർ സോൺ വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുക്കമല്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. മലയോര കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ എം.കെ.മുനീർ എം.എൽ.എ കട്ടിപ്പാറയിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സലാം മണക്കടവൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, മുൻ എം.എൽ.എ വി.എം.ഉമ്മർ, നാസർ എസ്റ്റേറ്റ് മുക്ക്, എ.അരവിന്ദൻ, നാസർ ഫൈസി കൂടത്തായി, മുഹമ്മദ് മോയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.