മുക്കം: കെ.എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോ നിർമ്മാണം ഉടൻ ആരംഭിക്കാനാവുമെന്ന് ലിന്റേ ജോസഫ് എം.എൽ.എ. എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3 കോടി രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചിരുന്നത്. ഭരണാനുമതി ലഭിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിയെ നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി വ്യവഹാരങ്ങളെെെ തുടർന്ന് ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തിയിൽ നിന്ന് പിന്മാറി. വീണ്ടും പുതുക്കിയ ഭരണാനുമതിക്ക് സമർപ്പിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉയർന്നു. തുടർന്ന് എം. എൽ. എ. ഗതാഗത വകുപ്പു മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരമായത്. കോഴിക്കോട് തദ്ദേശ ഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർമ്മാണ ചുമതല നൽകി ഉത്തരവായി. സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ചെയ്താൽ പ്രവൃത്തി ആരംഭിക്കാനാവുമെന്ന് ലിൻേറാ ജോസഫ് എം.എൽ.എ അറിയിച്ചു