കോഴിക്കോട്: കലാകാരൻ ഡോ. കൃഷ്ണനുണ്ണിയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ് മെഗാ ടാലന്റ് ഹണ്ട് മത്സരം നടത്തും. ജൂലൈ 24ന് നടക്കുന്ന 'ഉജ്ജ്വലം ഉണ്ണി' മത്സരങ്ങളുടെ ലോഗോ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഓൺലൈനായി സ്‌കൂൾ വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യണം. അവസാന തീയതി ജൂലൈ ഏഴ്. രജിസ്റ്റർ ചെയ്ത കുട്ടികൾക്ക്, രണ്ടു മിനുട്ട് ദൈർഘ്യമുള്ള എൻട്രികൾ ഓൺലൈനായി പങ്കുവയ്ക്കാം. ഇതിൽ നിന്നും മിമിക്രി മോണോആക്ട് വിഭാഗങ്ങളിലെ മികച്ച 10 എൻട്രികൾ തിരഞ്ഞെടുക്കും. ആർട്‌സ് കമ്മിറ്റി കൺവീനർ പി. ടോമി ജോർജ്, പ്രിൻസിപ്പൽ ഫാദർ എം.എഫ്. ആന്റോ, പ്രധാനാധ്യാപകൻ പി.ടി. ജോണി, പി.ടി.എ പ്രസിഡന്റ് അനൂപ് ഗംഗാധരൻ, സ്റ്റാഫ് സെക്രട്ടറി ഷാജി ആന്റണി വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.