alchamy
alchamy

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് കോച്ചിംഗ് സെന്ററായ ആൽക്കമി ഐ.എ.എസ് ഇൻസ്റ്റിറ്റ്യൂട്ട് സിവിൽ സർവീസിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ ശിൽപ്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് എതിർവശത്ത് പ്രവർത്തിക്കുന്ന ആൽക്കമി ഐ.എ.എസ്. ഇൻസ്റ്റിറ്റ്യൂട്ടിൽ 26നും 27നുമായി നടക്കുന്ന ശിൽപ്പശാലയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. 26ന് രാവിലെ 10ന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക് 7034001004. എം.ഡി ഗ്രസ് ഹിക്ദാസ്, മയൂർ കോത്തിവാലെ, നന്ദകുമാർ മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.