കുറ്റ്യാടി: സി.പി.ഐ കുറ്റ്യാടി മണ്ഡലം സമ്മേളനം ജൂലായ് 23, 24 തിയതികളിൽ മരുതോങ്കരയിൽ നടക്കും. പരിപാടിയുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. സി.പി. ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. നാണു അദ്ധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിരാമൻ, കെ.കെ. മോഹൻ ദാസ് ,പി. ഭാസ്കരൻ ,എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികൾ - കെ.പി. നാണു ചെയർമാൻ, കെ.കെ. മോഹൻദാസ് ജന.കൺവീനർ പി. ഭാസ്കരൻ ട്രഷറർ എന്നിവർ പ്രധാന ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. കെ. ചന്ദ്രമോഹനൻ, ലിൻസി പ്രകാശ്, എം.പി. പ്രദീപൻ(വൈസ് ചെയർമാൻ) റിനിൽ വിൽസൻ , ദിനേശൻ കല്ലേരി, പി. പ്രദീപൻ ( ജോയിന്റ് കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.