news
കുറ്റ്യാടി ഗവ: ഹയർ സെക്കന്റി സ്കൂൾ വിജയാഹ്ലാദ പ്രകടനത്തിൽ

കുറ്റ്യാടി: 2022 പ്ലസ് ടു പരീക്ഷയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടി ജില്ലയിലെ ഗവ. സ്കൂളുകളിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി ഒന്നാം സ്ഥാനത്ത്. 54 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഒരു വിഷയത്തിൽ ഒഴികെ എ പ്ലസ് നേടിയവരുടെ എണ്ണം 65 ആണ്. 75 കുട്ടികൾ 95 ശതമാനം മാർക്കിന് മുകളിൽ നേടി. 361 കുട്ടികൾ പരീക്ഷ എഴുതിയതിൽ 158 കുട്ടികൾക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടാനായി. 1200 ൽ 1295( 99.58) ശതമാനം മാർക്ക് നേടിയ സയൻസ് വിദ്യാർത്ഥി ഹുദ സ്വാലിഹ, 1186 ( 98.93) ശതമാനം മാർക്ക് നേടിയ കൊമേഴ്സ് വിദ്യാർഥികളായ സന സലിം, ആരണ്യ ബാബു, 1190 (99.17) ശതമാനം മാർക്കുകൾ നേടിയ ഹ്യുമാനിറ്റീസ് വിദ്യാർഥി ഉദയ് ശങ്കർ എന്നിവർ വിജയത്തിന്റെ തിളക്കം കൂട്ടി.