news
മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയുടെ നേതൃത്വത്തിൽ കള്ളാട് ആയുർവേദ, യോഗ ബോധവത്കരണവും, മെഡിക്കൽ ക്യാമ്പും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. നാണു വി.പി. അദ്ധ്യക്ഷത വഹിച്ചു. ഡോ.സുഗേഷ് കുമാർ ജി.എസ്., ഡോ.അരുൺ പി.എസ്., ഡോ.ശിവാന, ഡോ.ശരോണാ, ഡോ. ആര്യ നമ്പൂതിരി, ഡോ.അപർണടി, രാജു കെ.കെ എന്നിവർ പ്രസംഗിച്ചു.