വടകര: ചോറോട് കൃഷിഭവൻ പരിധിയിൽ പി.എം കിസാൻ സമ്മാൻ നിധി ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ എയിംസ് പോർട്ടലിൽ കർഷക രജിസ്‌ട്രേഷനും ലാൻഡ് വെരിഫിക്കേഷനും ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെങ്കിൽ 25 നകം പൂർത്തീകരിക്കണം ചോറോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പി എം കിസാൻ ഇ.കെ. വൈ. സി, എയിംസ് പോർട്ടലിലെ കർഷക രജിസ്ട്രേഷൻ എന്നിവ പൂർത്തിയാക്കിയ രണ്ടായിരത്തിലേറെ കർഷകർ നിലവിൽ ലാൻഡ് വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ല. ഇവ എത്രയും പെട്ടന്ന് ചെയ്യാത്ത പക്ഷം തുടർന്നുള്ള ആനുകൂല്യം ലഭിക്കുന്നതിൽ തടസം നേരിടുന്നതാണ്. ആധാർ കാർഡ്, നികുതി രശീതി, ബാങ്ക് പാസ്ബുക്ക്, ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈൽ ഫോൺ എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ ജനസേവന കേന്ദ്രത്തിലോ ഓൺലൈൻ സെന്ററിലോ പോയി പ്രക്രിയ പൂർത്തീകരിക്കേണ്ടതാണ്.