കോഴിക്കോട് :വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ശൈശവ വിവാഹ നിരോധന നിയമവുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്കും ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കുമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി എം.പി. ഷൈജൽ, എം.ഇ.എസ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം സീനിയർ റെസിഡന്റ് ഡോ. അയിഷ സബിൻ എന്നിവർ വിഷയാവതരണം നടത്തി.

ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൽ ബാരി അദ്ധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി എം.പി. ഷൈജൽ മുഖ്യപ്രഭാഷണം നടത്തി. എ. ഉമേഷ്, അഡ്വ. പി.എം. തോമസ്, അഷറഫ് കാവിൽ, കെ. ശശികുമാർ, എ.കെ. ലിൻസി, കെ. ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ പി.പി. അനിത സ്വാഗതവും ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ടി.എം. സുനീഷ് കുമാർ നന്ദിയും പറഞ്ഞു.