കൊയിലാണ്ടി: മൂടാടി ഘോഖലെ സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ. ബൈപ്പാസ് കടന്ന് പോകുന്നതിന്റെ ഭാഗമായി മണ്ണെടുത്തു നീക്കിയതാണ് സ്കൂളിന്റെ ഒരു ഭാഗം ഇടിയാൻ ഇടയാക്കിയത്. മാത്രമല്ല കുട്ടികളുടെ സുരക്ഷിതത്തിനായി കെട്ടിയ കമ്പിവേലിയും തകർന്നിരിക്കുകയാണ്. മഴകനക്കുന്നതോടെ കെട്ടിടത്തിന് വലിയ അപകടം വരാൻ സാദ്ധ്യതയുണ്ട്. ഈ ഭാഗത്ത് കോൺക്രീറ്റ് ഭിത്തികെട്ടി സ്കൂൾ കെട്ടിടം സംരക്ഷിക്കണമെന്നാണ് രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.