ഫറോക്ക്: ഫറോക്ക് (ചന്ത )ഗവ. മാപ്പിള യു.പി സ്‌ക്കൂളിന് 3 കോടിയും ചെറുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിന് 1 കോടിയും ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 2022 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. മൂന്നു കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളടങ്ങിയ ക്ലാസ് മുറികൾ, ഓഫീസ്, ടോയ്ലറ്റ് എന്നിവ ഉൾകൊള്ളുന്ന കെട്ടിടമാണ് ഫറോക്ക് (ചന്ത )ഗവ. മാപ്പിള യു.പി സ്‌ക്കൂളിൽ നിർമിക്കുക. ചെറുവണ്ണൂർ ഹൈസ്കൂളിൽ നിലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന് മുകളിൽ ആവശ്യമായ കൂടുതൽ ക്ലാസ്സ് റൂമുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനാണ് 1 കോടി അനുവദിച്ചത്.