മേപ്പാടി: എളമ്പലേരി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി. ചെന്നൈ സ്വദേശിനി ഈനിസ് നെൽസൺ(31) ആണ് ഒഴുക്കിൽപ്പെട്ടത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

എളമ്പലേരി ആരമ്പ് റിസോർട്ടിൽ ഭർത്താവുമൊത്ത് എത്തിയതായിരുന്നു. പുഴയിലൂടെ നടക്കുന്നതിനിടെ ഒഴുക്കുള്ള ഭാഗത്തേക്ക് കാൽ തെന്നി വീഴുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയാണ് ഈനിസ് നെൽസൺ. ഭർത്താവ് ആന്റണി പീറ്റർ.