1
ഡോ. ജെപീസ് ക്ലാസ്സസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാമും എസ്.എസ്.എൽ. സി ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും

കോഴിക്കോട്: ഡോ. ജെപീസ് ക്ലാസ്സസിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാമും 250 ഓളം എസ്.എസ്.എൽ. സി ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ജെപീസ് ക്ലാസ്സസ് മാനേജർ ശരത്ത് അദ്ധ്യക്ഷത വഹിച്ചു. സി.കെ. ആനന്ദൻ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി രമേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം. പ്രസാദ്, എൻ. വി. ബാലകൃഷ്ണൻ, സുനിൽകുമാർ, ഡോ. ജെപീസ് ക്ലാസ്സസ് ഡയറക്ടർ ഡോ. ഇർഫാദ്, ജെപീസ്സ് ക്ലാസ്സസ് കോർഡിനേറ്റർ വിഘ്‌നേഷ് പുരുഷോത്തമൻ, ഷിനോജ് എന്നിവർ പ്രസംഗിച്ചു. മോട്ടിവേഷൻ സ്പീക്കർ അനസ്, ഡോ. ജെപീസ് ക്ലാസ്സസ് മാനേജിംഗ് ഡയറക്ടർ ഡോ. ജിപിൻലാൽ കരിയർ ഗൈഡൻസ് പ്രോഗ്രാം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഉന്നതവിജയികളെ ഉപഹാരം നൽകി ആദരിച്ചു.