പേരാമ്പ്ര : ജനസംഘ സ്ഥാപക നേതാവും സ്വാതന്ത്ര സമര സേനാനിയും വ്യവസായ മന്ത്രിയായ ഡോ. ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനത്തിൽ ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേത്യത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബി. ജെ.പി ജില്ല വൈസ് പ്രസിഡന്റ് രാമദാസ് മണലേരി അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് അദ്ധ്യക്ഷത വഹിച്ചു.രാഗേഷ് തറമൽ , കെ രാഘവൻ ,എം. പ്രകാശൻ , ടി.എം. ഹരിദാസ് ,കെ.എം. സുധാകരൻ, കെ.കെ. സജീവൻ , കെ.എം. ബാലകൃഷ്ണൻ, നവനിത് കൃഷ്ൺ, കെ. ദിപേഷ് , കെ.ജയനൻ എന്നിവർ പ്രസംഗിച്ചു.