കോഴിക്കോട്: പാലൊളിമുക്കിൽ ദളിത് യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് ഗതിമാറ്റാൻ ശ്രമിക്കുന്നതായി എസ്.ഡി.പി.ഐ. അക്രമത്തിൽ എസ്.ഡി. പി.ഐക്ക് ബന്ധമില്ല. പൊലീസ് എസ്.ഡി. പി.ഐ പ്രവർത്തകരെ വേട്ടയാടുകയാണ്. താത്ക്കാലിക ലാഭം നോക്കിയുള്ള പൊലീസ് നടപടി നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുമെന്നും ജില്ലാ സെക്രട്ടറി പി.ടി അഹമ്മദും ബാലുശേരി മണ്ഡലം പ്രസിഡന്റ് നവാസ് നടുവണ്ണൂരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.