കോഴിക്കോട്: കേരളത്തിൽ ഡി.വൈ.എഫ്.ഐയും എസ്.ഡി.പി.ഐയും ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ. ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ജിഷ്ണുരാജിനെ ആക്രമിച്ചതിൽ അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ഉൾപ്പെട്ടതിലൂടെ ഇക്കാര്യം വ്യക്തമായി. ഇരു പാർട്ടിയിലും അംഗത്വമുള്ളവരെ പുറത്താക്കാൻ ഡി.വൈ.എഫ്.ഐ തയ്യാറാകണം. കോട്ടൂർ പ്രദേശത്ത് ജനങ്ങളുടെ ഭയവും ആശങ്കയും അകറ്റുന്നതിനും ആയുധങ്ങളുടെ ഉറവിടം കണ്ടെത്താനും പൊലീസ് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.