jayarajan
കേരള ബാങ്ക് നടപ്പിലാക്കുന്ന ആഴ്ചയിൽ ഒരുദിവസം ഖാദിവസ്ത്രം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡ് വൈസ്‌ചെയർമാൻ പി.ജയരാജൻ നിർവഹിക്കുന്നു

കോഴിക്കോട്: ഖാദിവസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് നടപ്പിലാക്കുന്ന ആഴ്ചയിൽ ഒരുദിവസം ഖാദിവസ്ത്രം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡ് വൈസ്‌ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു. ആഴ്ചയിൽ ഒരുദിവസം ഖാദിവസ്ത്രം ധരിക്കാനുള്ള കേരള ബാങ്ക് ജീവനക്കാരുടെ തീരുമാനം ഈ മേഖലയിൽ ജോലി ചെയ്യുന്നവരോടുള്ള സ്‌നേഹമാണ് കാണിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. കോഴിക്കോട് റീജിയണൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ്ബാബു അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാനും കേരള ബാങ്ക് ഡയറക്ടറുമായ എം.മെഹബൂബ് മുഖ്യാതിഥിയായി. ഖാദി ബോർഡ് മെമ്പർമാരായ സാജൻ തൊടുകയിൽ, എസ്.ശിവരാമൻ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം.റീന, കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.പ്രേമാനന്ദൻ, കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു. പ്രൊജക്ട് ഓഫീസർ കെ.ഷിബി ഖാദി ബോർഡ് പദ്ധതികൾ വിശദീകരിച്ചു. കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് സ്വാഗതവും സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ പി.ബാലഗോപാലൻ നന്ദിയും പറഞ്ഞു.