കുന്ദമംഗലം: സർവീസിലിരിക്കെ മരിച്ച മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ മനോജ് കുമാറിനെ അനുസ്മരിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ.രാജി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ എം. നവീനാക്ഷൻ, വാർഡ് മെമ്പർ സോഷ്മ സുർജിത്ത്, മാനേജർ പി.കെ.സുലൈമാൻ, പി.ടി.എ പ്രസിഡന്റ് പി.ജാഫർ, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ ബഷീർ, പി.ടി.എ വൈസ് പ്രസിഡന്റ് സലീം മുട്ടാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി വി.പി.സുബൈർ സ്വാഗതവും എം.പി.ഫാസിൽ നന്ദിയും പറഞ്ഞു.