വടകര : പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളടക്കമുള്ള സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭിക്കണമെന്ന് കേരളാ കോൺഗ്രസ്(ജേക്കബ്)തിരുവള്ളൂർ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പനി പടർന്നു പിടിക്കുമ്പോൾ പാരസെറ്റമോൾ ഉൾപ്പെടയുള്ള മരുന്നുകൾ ഹെൽത്ത് സെന്ററുകളിൽ ലഭിക്കാത്ത സാഹചര്യമാണുള്ളത്. മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരീം പി അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി യൂസഫ് പള്ളിയത്ത് ഉദ്ഘാടനം ചെയിതു. പ്രദീപ് ചോമ്പാല,മനോജ് ആവള,ഷഫീക് തറോപ്പൊയിൽ,എം മൊയിതു എന്നിവർ പ്രസംഗിച്ചു.