കൽപ്പറ്റ: രാഹുൽഗാന്ധി എം പിയുടെ ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് യു ഡി എഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുൽഗാന്ധി എം പിയുടെ ഓഫീസ് പരിസരത്ത് നിന്ന് റാലി ആരംഭി​ക്കും. തുടർന്ന് കൽപ്പറ്റ ടൗണിൽ പ്രതിഷേധയോഗം നടത്തും. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പിമാരായ കൊടിക്കുന്നിൽ സരേഷ്, എം കെ രാഘവൻ, കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസിന്റെയും യു ഡി എഫിന്റെയും സംസ്ഥാന നേതാക്കൾ റാലിയിൽ പങ്കെടുക്കും.