കോഴിക്കോട്: മനുഷ്യാവകാശ പ്രസ്ഥാനമായ വിജിൽ സംഘടിപ്പിക്കുന്ന "അടിയന്തരാവസ്ഥ ഒരു ഓർമ്മ പുതുക്കൽ" നാളെ വൈകിട്ട് 5 മണിക്ക് അളകാപുരിയിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങ് അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവരുടെ ഒത്തുചേരൽ കൂടിയാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയവരെക്കുറിച്ച് ഡോ. അബ്രഹാം ബെൻഹർ രചിച്ച 'എന്നും ഓർമ്മപ്പെടുത്തുന്ന അടിയന്തരാവസ്ഥ' പുസ്തകത്തിന്റെ പ്രകാശനം പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും.