കോഴിക്കോട്: വയനാട്ടിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫീസിനുനേരേ വെള്ളിയാഴ്ച നടന്ന ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും അത് നിയമം കയ്യിലെടുത്തുകൊണ്ടാവരുത്. ഇത്തരം അക്രമസമരങ്ങൾ കേരളത്തിലെ സമരചരിത്രത്തിനുതന്നെ അപവാദമാണ്. ഈ സംഭവത്തിൽ അടിയന്തരമായി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.