കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഐ.എം.എ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് കമ്മിറ്റി, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി എന്നിവർ സംഘടിപ്പിക്കുന്ന പൊതുജന ബോധവത്ക്കരണ പരിപാടി ഇന്ന് രാവിലെ 10ന് കോഴിക്കോട് ഐ.എം.എ ഹാളിൽ നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.പി.എൻ.സുരേഷ് കുമാർ രചിച്ച ന്യൂജൻ ലഹരികളെക്കുറിച്ചുള്ള പുസ്തകം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പ്രകാശനം ചെയ്യും.