കോഴിക്കോട്: ആഴ്ചവട്ടം ഹവ. ഹയർസെക്കൻഡറി സ്കൂളിലെ 2008 എസ്.എസ്.എൽ.സി ബാച്ചിന്റെ 'കർമ്മമിത്ര 2022 വിദ്യാർത്ഥി സംഗമം' ഇന്ന് രാവിലെ 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ എൻ.സി മോയിൻ കുട്ടി മുഖ്യാതിഥിയാകും.