കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ ഇ.ഹെൽത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് അനൂപ് ഗോപാൽ, കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലീബ സുനിൽ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ഒ.ദിനേശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ.സുരേഷ്, പി.സുരേഷ് ബാബു, ബോബി മൂക്കൻതോട്ടം, സ്റ്റാഫ് സെക്രട്ടറി പ്രദീപൻ ജെ.എച്ച്.ഐ. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.