കോഴിക്കോട്: ലബോറട്ടറി മേഖലയിൽ സാങ്കേതിക പരിജ്ഞാനം മാത്രം മതിയാവില്ലെന്നും അറിവ് വളരെ പ്രധാനമെന്നൂം മേയർ ഡോ. ബീന ഫിലിപ്പ്. വീടുകളിലിരുന്നു പോലും സ്വന്തം നിലയിൽ പരിശോധന നടത്തി ഫലമറിയാവുന്ന ഇക്കാലത്ത് ലാബുകളിലെ ജീവനക്കാർക്ക് പരിശോധനകളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും നല്ല അറിവുണ്ടായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ലാബുകളുടെ ഗുണമേന്മ നിലനിർത്തുന്നതിനായുള്ള തുടർവിദ്യാഭ്യാസ പദ്ധതിയായ ലാബ് ക്യുഎം2കെ22 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

മൈക്രൊ ഹെൽത്ത് അക്കാഡമി ഫൊർ ഹെൽത്ത് എജ്യക്കേഷൻ ആൻഡ് റിസർച്ച് സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയുടെ ആദ്യപതിപ്പാണ് ടാഗോർഹാളിൽ നടന്നത്.ചെയർമാൻ സി. സുബൈർ അദ്ധ്യക്ഷനായിരുന്നു. ഡോ.സി.കെ നൗഷാദ്, ഡോ. ഹരികൃഷ്ണകാസി, ആനന്ദ് ശങ്കരനാരായണൻ, ഷൈജു സി., പി.കെ അനസ്, ഡോ. പി. രമ്യ രാഘവൻ, മർഫാസ് എംപി, സുരഭി ഗംഗ, സുബിഷ പി. എന്നിവർ പ്രസംഗിച്ചു.