കോഴിക്കോട് : രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണക്കിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടു.
പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന അക്രമണത്തിൽ പ്രതികളാരെന്ന് തിരിച്ചറിയുകയും ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടും പാർട്ടി തല നടപടിക്ക് തയ്യാറാകാത്തത് നേതൃത്വത്തിന്റെ അറിവോടെയാണ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത് എന്നത് വ്യക്തമാണ്. എസ്.എഫ്.ഐ എന്നത് ഒരു ഗുണ്ടാ സംഘമായി മാറി. സി.പി.എമ്മിന്റെ സംരക്ഷണത്തിൽ അവർ നടത്തുന്ന ഫാസിസ്റ്റ് ഭീകരതയുടെ അവസാനത്തെ ഉദാഹരണമാണ് എം.പി ഓഫീസിന് നേരെ നടന്ന അക്രമണം. സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും വാക്കുകൾക് ആത്മാർത്ഥതയുണ്ടെങ്കിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം ഉടൻ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വേണു പറഞ്ഞു.