കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് ഭാഗങ്ങളിൽ ചെന്നായ ശല്യം വർദ്ധിക്കുകയാണ്. പകൽ സമയങ്ങളിൽ തീറ്റ തേടുന്ന വളർത്തുമൃഗങ്ങളെ ചെന്നായകൾ ആക്രമിക്കുകയാണ്. കഴിഞ്ഞ ദിവസം പശുക്കടവ് പൃക്കൻ തോട്ടം ഭാഗത്തെ അറക്കപറമ്പിൽ ഷാജുവിന്റെ കെട്ടിയിട്ട രണ്ട് ആട്ടിൽ കുട്ടികളെ ചെന്നായ കടിച്ചു കൊന്നു.