മാവൂർ: കേരള പ്രവാസി സംഘത്തിന്റെ മാവൂർ മേഖലാ കുടുംബസംഗമം വിവിധ പരിപാടികളോടെ നടന്നു. കുടുംബസംഗമം അഡ്വ: പി.ടി.എ.റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിച്ചാവ മാവൂർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മുതിർന്ന പ്രവാസികളെയും ആദരിച്ചു. ഉപഹാരങ്ങൾ എം. എൽ.എയും , മാവൂർ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്ററും കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്,സുരേഷ് പുതുക്കുടി,മാവൂർ വിജയൻ ,ഇ.എൻ.പ്രേമനാഥൻ, എം.ധർമ്മജൻ,എം.അഹമ്മദ് കുട്ടി,രവീന്ദ്രൻ ,എം. രാഘവൻ,എൻ.ബാലചന്ദ്രൻ,മോഹൻദാസ് , ടി.വി. ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.സി.വി. ഇഖ്ബാൽ,സജീവ്കുമാർ എന്നിവർ ക്ലാസെടുത്തു.