കുന്ദമംഗലം: എം.ജി.എം വനിതകൾക്കായി പുസ്തകാസ്വാദന മത്സരം നടത്തി.
കോഴിക്കോട് മർക്കസുദ്ദഅവയിൽ സംഘടിപ്പിച്ച സംസ്ഥാനതല പുസ്തകാസ്വാദന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്ന് വനിതകൾ പങ്കെടുത്തു. ഐ.എസ്.എം ജനറൽ സെക്രട്ടറി ഡോ.കെ.ടി.അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. എം.ജി.എം സംസ്ഥാന ജന.സെക്രട്ടറി സി.ടി.ആയിശ അദ്ധ്യക്ഷത വഹിച്ചു. മറിയം കടവത്തൂർ, റുക്സാന വാഴക്കാട്, വി.സി.മറിയക്കുട്ടി സുല്ലമിയ്യ, പാത്തൈ കുട്ടി, സജ്ന പട്ടേൽത്താഴം എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരൻ റഷീദ് പരപ്പനങ്ങാടി, യുവ കവി റസാഖ് മലോറം, അദ്ധ്യാപികയും ആകാശവാണി അനൗൺസറുമായ സിബില മാത്യു എന്നിവർ വിധികർത്താക്കളായി. മത്സരത്തിൽ ഹസീന മൻസൂർ (മലപ്പുറം വെസ്റ്റ് ), ഫാത്തിമ ശുഐബ് (കോഴിക്കോട് നോർത്ത് ),നിഹമത്ത് ( പാലക്കാട് ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.