കോഴിക്കോട് : ആഴ്ചവട്ടം ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ 2008 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവവിദ്യാർത്ഥി സംഗമം നടത്തി.'കർമ്മ മിത്ര 2022' സ്‌കൂൾ ഓഡിറ്റോറിയത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ.സി മോയിൻകുട്ടി മുഖ്യാത്ഥിയായി. പ്രസിഡന്റ് രാജേഷ് പി. മാങ്കാവ് അദ്ധ്യക്ഷനായി. 25 അദ്ധ്യാപകരെയും 3 അനദ്ധ്യാപകരെയും ആദരിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ അശോക് കുമാർ, പി.ടി.എ പ്രസിഡന്റ് സജിത്ത്, റംഷാദ്, സുമയ്യ എന്നിവർ പ്രസംഗിച്ചു. നിഖിൽ സ്വാഗതവും അഷിത നന്ദിയും പറഞ്ഞു.