1
വെള്ളക്കെട്ടായ ഓയിൽമിൽ -ഒഴിവയൽ റോഡ്

പയ്യോളി: പയ്യോളി നഗരസഭയിലെ ഒഴിവയൽ റോഡിലെ യാത്ര ജനത്തിന് ദുരിതമായി. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. നൂറുകണക്കിന് പേരാണ് ദിവസവും ഇതുവഴി യാത്ര ചെയ്യുന്നത്. ഇരിങ്ങൽ ഓയിൽമില്ലിൽ നിന്നും ഒഴക്കൂറ വയൽ ഭാഗത്തേക്കും പെരിങ്ങാട് പാച്ചാക്കൽ പ്രദേശങ്ങളിൽ എളുപ്പത്തിൽ എത്താൻ റോഡുകളിലൊന്നാണിത്. മഴ കനക്കുന്നതോടെ കാൽനടയാത്ര പോലും അസാധ്യമായ രീതിയിലാണ് റോഡിന്റെ ദുരിതാവസ്ഥ. ദേശീയപാത വികനത്തിന്റെ ഭാഗമായി റോഡ് മുറിച്ചു പൈപ്പ് സ്ഥാപിച്ചതിനാൽ യാത്രക്കാർ ഇരട്ടിദുരിതാമാണ് അനുഭവിക്കുന്നത്. മുമ്പ് നടപ്പാതയായിരുന്ന ഇവിടെ ഏട്ടുവർഷങ്ങൾക്ക് മുമ്പ് പ്രദേശത്തെ ജനശ്രീയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നിവേദനം സമർപ്പിച്ചതിന്റെ ഭാഗമായാണ് 10 ലക്ഷം രൂപ എം.പി ഫണ്ട് ഉപയോഗിച്ച് സംവിധാനമൊരുക്കിയത്.

ഓയിൽ മില്ലിൽ നിന്നും തുടങി പുതിയെടുത്തിൽ ഭാഗത്തേക്കെത്തുന്ന 375 മീറ്റർവരുന്ന റോഡാണിത്. ഈ റോഡ് പൊതുവേ മുല്ലപ്പളി റോഡെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ നിലവിലുള്ള ജനപ്രധിനിധികൾ പ്രസ്തുത റോഡ് ടാർ ചെയ്യാനോ റിപ്പയർ ചെയ്യാനോ താൽപ്പര്യം കാണിക്കുന്നുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഡ്രെയിനേജ് ഇല്ലാത്ത റോഡ്

മഴക്കാലത്ത് ഇതുവഴിയുള്ള കാൽനട യാത്ര ദുരിതം തന്നെ. റോഡിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങുന്നതോടെ ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരില്ല. റോഡിൽ ഓടയില്ലാത്തതിനാൽ വെള്ളം റോഡിൽ നിന്നും തന്നെ വറ്റണം. പയ്യോളി നഗരസഭയിലെ 3 ,4 വാർഡുകളിൽപ്പെട്ട റോഡ് ആണ് ഇത്.

ഏകദേശം 14 ലക്ഷത്തോളം ചെലവ് വരുന്ന പദ്ധതിയാണിത്. അതിനാൽ നഗരസഭാ ഫണ്ട് അനുവദനീയമല്ല.എം.എൽ.എ ഫണ്ടുപയോഗിച്ചു പദ്ധതി നടപ്പിലാക്കാൻ ശ്രമം നടത്തും.

സ്മിതേഷ്.കെ.കെ.

നഗരസഭ കൗൺസിലർ

ഗിരീഷ് പുതിയെടുത്തു

പൊതുപ്രവർത്തകൻ

ടാറിംഗ് ചെയ്യാൻ ഫണ്ടിന് താമസം നേരിടുന്ന അവസരത്തിൽ അടിയന്തര നടപടി എന്ന രീതിയിൽ പാറമണൽ ഉപയോഗിച്ചു താത്കാലിക പരിഹാരം കാണണം. ടാറിംഗ് പദ്ധതി നടപ്പാക്കുകയാണെങ്കിൽ ഡ്രെയിനേജ്

സംവിധാനവും ഉറപ്പുവരുത്തണം. വയൽ പ്രദേശമായതിനാൽ കോൺക്രീറ്റ് ചെയ്യുന്നതാണ് നല്ലത്.