കോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ആവിക്കൽ പ്രദേശവാസികളെ കോർപ്പറേഷൻ മേയർ അപമാനിച്ചെന്ന് ആരോപിച്ച് ആവിക്കൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു പ്രതിഷേധം. നിരന്തരമായി പ്രദേശവാസികളെ അപമാനിക്കാൻ അധികൃതർ ശ്രമിക്കുകയാണെന്ന് സമര സമിതി ആരോപിച്ചു. കഴിഞ്ഞദിവസം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതിൽ പ്രതിഷേധിച്ച് എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ആവിക്കലിൽ മലിനജല സംസ്കരണ പ്ലാന്റിനുള്ള സർവേ നടപടികൾ ആരംഭിച്ചതിൽ പ്രദേശവാസികൾ സമരത്തിലാണ്.