കുറ്യാടി: വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി എം.ഇ.എസ്.കുറ്റ്യാടി യൂണിറ്റ് നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി എം.ഐ.യു.പി. സ്കൂളിൽ നടന്ന ചടങ്ങ് വി.കെ. ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. ജമാൽ പാറക്കൽ, എൻ.പി.സക്കീർ, ഇ.അഷ്റഫ്, കല്ലാറ കുഞ്ഞമ്മത്,ടി.എം. അമ്മത്,സി.എച്ച്. മൊയ്തു,എ. മുഹമ്മദ് ഷരീഫ് എന്നിവർ പ്രസംഗിച്ചു.