താമരശ്ശേരി: ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ താമരശ്ശേരി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഐ.എ.എസ്, ഐ.പി.എസ് കാറ്റഗറിക്കാർക്ക് മാത്രം കുടിശ്ശിക ക്ഷാമബത്ത നൽകി ജീവനക്കാരെ രണ്ട് തട്ടിലാക്കുന്ന നടപടി അന്യായമാണെന്നും മുഴുവൻ ജീവനക്കാർക്കും കുടിശ്ശികയായ എട്ട് ശതമാനം ക്ഷാമബത്ത അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് കെ. ഫവാസ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.അരുൺ, ബി.സി.സാജേഷ്, എം.ടി.ഫൈസൽ, കെ.കെ. ഷൈജേഷ്, പി.ആർ.പ്രഭീഷ് മോൻ എന്നിവർ പ്രസംഗിച്ചു. പി.ഉണ്ണിക്കണ്ണൻ, എം.പ്രജീഷ് കുമാർ, ജൂബി ജോസഫ്, എം.എം.വിഷ്ണു എന്നിവർ നേതൃത്വം നൽകി.