വടകര: ഓർക്കാട്ടേരിയിൽ നിന്നും തെരുവുനായകൾ കൂട്ടത്തോടെ അപ്രത്യക്ഷമായത് ചർച്ചയാവുന്നു. ജീപ്പ് സ്റ്റാൻഡ്, വൈക്കിലശ്ശേരി റോഡ്, ഏറാമല റോഡ് എന്നീ ഭാഗങ്ങളിലും മെയിൻ റോഡിലുമായി അൻപതോളം നായകളാണുണ്ടായിരുന്നത്. ഇതിൽ കാർത്തികപ്പള്ളി റോഡിലൊഴികെയുള്ളവ അപ്രത്യക്ഷമായവയിൽ പെടും. കാർത്തികപ്പള്ളി റോഡിൽ ഉണ്ടായിരുന്നവയിലും എണ്ണത്തിൽ കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഓർക്കാട്ടേരിയിലെ തെരുവ്നായകൾക്ക് എന്ത് സംഭവിച്ചെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് മൃഗസ്നേഹികളായവർ.