രാമനാട്ടുകര: രാമനാട്ടുകര മുൻസിപ്പാലിറ്റി പരിധിയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിൽ വ്യാപകമായ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ രാമനാട്ടുകര മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി. കഴിഞ്ഞദിവസം മുനിസിപ്പൽ സെക്രട്ടറി ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് വ്യാപകമായി അനധികൃത പെർമിറ്റ് അനുവദിച്ചിട്ടുണ്ടെന്ന് മനസിലായത്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി എടുക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും അനധികൃതമായ പെർമിറ്റ് നൽകിയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. മാർച്ച് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.എൽ യു അഭിധ് ഉദ്ഘാടനം ചെയ്തു. കെ ലെനീഷ്, പി. നിർമ്മൽ എന്നിവർ പ്രസംഗിച്ചു. ഒ.ശ്രീനാഥ് സ്വാഗതവും, അഭിലാഷ് പി അദ്ധ്യക്ഷത വഹിച്ചു. റിഞ്ചു.ടി നന്ദി പറഞ്ഞു.