5
ഡോ.ജിഷ്ണുണുവിന്റെ നേതൃത്വത്തിൽ രക്തം മാറ്റി ചികിത്സ നടത്തുന്നു

പേരാമ്പ്ര:അനാപ്ലാസ്മ ബാധിച്ച പശുവിന് രക്തം മാറ്റി അപൂർവ ചികിത്സ നടത്തി.

പേരാമ്പ്ര ഗവ: വെറ്ററിനറി പോളിക്ലിനിക്ക്. മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ലീല ജനാർദനന്റെ ഉടമസ്ഥതയിലുള്ള പശുവിനാണു പേരാമ്പ്ര ഗവ: വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ.ജിഷ്ണുവി

ന്റെ നേതൃത്വത്തിൽ രക്തം മാറ്റി ചികിത്സ നടത്തിയത്. പശുക്കളിൽ രക്തം മാറ്റി വെക്കുന്നത് അത്ര സാധാരണമല്ല. വനപ്രദേശങ്ങളിൽ കാണുന്ന ചെള്ളുകൾ പോലുള്ള ജീവികൾ പരത്തുന്ന രോഗമായ അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ അവസ്ഥയിലായതിനെ തുടർന്നാണ് പശുവിന് രക്തം മാറ്റി ചികിത്സ നടത്തിയത്. ജാനു രാമചന്ദ്രന്റെ ജെഴ്സി ഇനത്തിൽപെട്ട പശുവിന്റെ ഏതാണ്ട് ഒന്നര ലിറ്ററോളം രക്തം എടുത്ത് ഐസ് പാക്കിൽ നിറച്ചു മൂന്നു കിലോ മീറ്റർ ദൂരെയുള്ള പശുവിനുമാറ്റി നൽകിയത്. ഹൗസ് സർജന്മാരായ ഡോ.ബ്രെൻഡ ഗോമസ്,ഡോ.അബിൻ കല്യാൺ എന്നിവരും പങ്കാളികളായി.രക്തം മാറ്റിവെച്ച പശു സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർ മാർ പറഞ്ഞു.