വടകര: എസ്.എൻ.ഡി.പി യോഗം നേതാക്കൾക്ക് നേരെ മാവേലിക്കരയിൽ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ നേതൃത്വത്തിൽ
വടകരയിൽ പ്രതിഷേധ റാലി നടത്തി. മാവേലിക്കര എജിനിയറിംഗ് കോളേജ് വിഷയവുമായി ബന്ധപ്പെട്ട് കായംകുളം കോടതി വിധിപ്രകാരം കോളേജിൽ കയറുന്നതിനെ വിലക്കിയതിൽ പ്രതിഷേധിച്ച എസ്.എൻ.ഡി.പി യോഗം നേതാക്കന്മാരെയും യൂത്ത് മൂവ്മെന്റ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ
പ്രതിഷേധറാലി നടത്തിയത്. യൂണിയൻ നേതാക്കളും ശാഖാ ഭാരവാഹികളും പ്രവർത്തകരും യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, സൈബർ സേന പ്രവർത്തകരും പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം നേതാക്കൾക്ക് നേരെ മാവേലിക്കരയിൽ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ നേതൃത്വത്തിൽ
വടകരയിൽ നടന്ന പ്രതിഷേധ റാലി