ngo
ngo

കോഴിക്കോട് : രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചുതകർത്ത നടപടി പ്രതിഷേധാർഹമാണന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി. എസ്.എഫ്.ഐ. അതിക്രമത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് ബേപ്പൂർ തുറമുഖ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ജോതിഷ്‌കുമാർ അദ്ധ്യക്ഷനായി. മധു രാമനാട്ടുകര ,എം.വി.ബഷീർ, എലിസബത്ത് ടി.ജേക്കബ്, കെ.വി.ബാലകൃഷ്ണൻ, കെ.പി.സുജിത, ഗണേശ് കൃഷ്ണൻ മൂസത് എന്നിവർ പ്രസംഗിച്ചു. ബേപ്പൂർ അങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് വി.ശ്രീജയൻ , കെ.കെ.അശോകൻ, വി.ആർ .സാജൻ ,മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.