ചേളന്നൂർ: ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബു. ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം.ഹാരിസ് , എം.സഞ്ജീവ് , സിവിൽ എക്സൈസ് ഓഫീസർ എൻ.കെ ഷബീർ എന്നിവർ കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധ ക്ലാസുകൾ എടുത്തു. ബോധവത്കരണ റാലിയും ചിത്ര പ്രദർശനവും ക്യാമ്പസ് ശുചീകരണവും നടത്തി. പ്രോഗ്രാം ഓഫീസർമാരായ ഡോ.എം.കെ ബിന്ദു , സി.പി ജിതേഷ് എന്നിവർ നേതൃത്വം നൽകി.